എവിടെയെന്‍ കിടാങ്ങള്‍ക്കു
നെല്ലരി കൊത്തുവാന്‍ ,
എവിടെയെന്‍ ചേലൊത്ത
കൂടൊന്നു കൂട്ടുവാന്‍
എവിടെയെന്‍ ദാഹവും തപ്പിപ്പും
ശമിക്കുവാന്‍
തെളിനീരുനിറയും
തണുത്ത ചോല??
പുഞ്ചിരി തൂകുന്ന
പൂത്ത പാടം??
ചെമ്മേയിളകുന്ന
നേര്‍ത്ത ചില്ല ??
കണ്ണിന്‍ തടത്തില്‍
ഇരുട്ടുനിറച്ചു ഞാന്‍
പാടുന്നു ;പാടുന്നു
പട്ടുപോകുന്നുവെന്‍
സ്വപ്നങ്ങളും
പാടെ മുറിഞ്ഞോരീ വൃക്ഷ ശരീരവും !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ