2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

നോട്ടം

പൂച്ച നായയ്ക്കെതിരായി
മൊഴി കൊടുത്തു ...

നായയിപ്പോള്‍  എല്ലിന്‍ കഷണത്തിന്റെ 
മുന്നിലിരിക്കുന്നു!!

കവിത കവിയ്ക്കെതിരെ നിന്നു..
കവിയോ  മഹാമൗനം കൈക്കൊണ്ടു !!

പ്രണയം അയാള്‍ക്കെതിരെ 
ആത്മഹത്യാ ഭീഷണി മുഴക്കി 
അയാള്‍ സ്ത്രീധനബാക്കി കുറിച്ചുവച്ചു!!!

വിപ്ലവം പ്രത്യയശാസ്ത്രത്തെ നോക്കി 
അതപ്പോള്‍ 
മൃതപ്രായമായി 
തെക്കേപറമ്പിലെ 
മാവിലകള്‍ ക്കിടയിലൂടെ 
നക്ഷത്രമെണ്ണുകയായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ