2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ജീവനുള്ള വൃക്ഷങ്ങള്‍

വിശുദ്ധ ഗ്രന്ഥങ്ങള്‍
ജീവനുള്ള  വൃക്ഷങ്ങള്‍ തന്നെ !!

ഞാനെത്രയോ തവണ 
അതിന്‍റെ കൊമ്പുകളില്‍ 
ആത്മഹത്യ ചെയ്തിരിക്കുന്നു !!

ഒരിറ്റു ദാഹജലം തേടി 
വേരുകളിലൂടെ ആഴങ്ങളില്‍ പതിച്ചു 
അഴുകി പോയിരിക്കുന്നു !!

പ്രിയമുള്ളവരെ അതിന്‍റെ തണലില്‍ 
ഉപേക്ഷിച്ചു പിന്‍ വാങ്ങിയിരിക്കുന്നു !!

തായ്ത്തടിയില്‍ ആണികള്‍ തറച്ചു 
എന്നിലെ ബാധകളെ 
കുടിയിരുത്തുന്നു !!!

മുറിവുകളില്‍ ഇലച്ചാറിറ്റിച്ചു 
ഉണങ്ങിയതായി സ്വയം പറഞ്ഞു 
മനോഹരമായി നടന്നുപോയിരിക്കുന്നു !!

ഒരു തൊട്ടില്‍ ,കട്ടില്‍ ,കസേര 
അത്താഴം വിളമ്പിയ മേശ 
ഊന്നുവടി, കടക്കരുതാത്ത വാതില്‍പ്പടി 
ഞാനെത്ര വട്ടം നിന്നില്‍  കുരുക്കിയിട്ടു!!

ചുരണ്ടിമാറ്റാന്‍  കഴിയാത്ത വണ്ണം 
ജീവന്‍റെ വൃക്ഷമേ നിന്നില്‍ 
പതിഞ്ഞുപോയൊരു പായല്‍ പുറ്റാണുഞാന്‍ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ