2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ആത്മഗതം

മാര്‍ബിളാല്‍ മൂടിയ
കുടുംബക്കല്ലറ  !!

മഞ്ഞ നിറത്തില്‍
വാടാത്ത പൂച്ചെണ്ടുകള്‍!!
സന്തോഷം ..

ഉന്നതങ്ങളില്‍
പാല്‍ക്കാരിക്കു  കസേരയും
എനിക്കിരിക്കാന്‍ പായയും!!!

മുട്ടുകുത്തി വിനീതമായി 
ചോദിച്ചു ..
പിതാവേ ഇത്  ന്യായമോ ??

ആരോ ..
പതിയെ
മണ്ടന്‍ ....
അവന്‍ ഭൂമിയില്‍
കുഴിക്കു  കൊടുത്ത കാശവള്‍
സ്വര്‍ഗത്തില്‍ കസേരയ്ക്കു  കൊടുത്തു !!

പള്ളിമുറ്റത്ത്‌ നിന്ന് അപ്പോഴുമൊരു
 പിറുപിറുപ്പു കേട്ടു
'' ഇന്ന ദിവസം ജനിച്ച ഇന്നാരുടെ  മകനായ ഇന്നാരെ ഇന്ന ദിവസം മാമോദീസ മുക്കിയിട്ടില്ല എന്നൊരു സെര്ടിഫിക്കറ്റ്  കിട്ടിയാലും മതിയാരുന്നു '' .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ