2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വശങ്ങള്‍

ഒരിറക്കത്തിലൂടെ 
ഉരുണ്ടു പോകുന്ന പോലെ 
ഉയരത്തിൽ നിന്നു
നിമിഷനേരം നേരംകൊണ്ടു
ചുവട്ടിലെത്തിക്കും !!

മരവുരി ധരിപ്പിച്ചൊരു 
കുടിലില്‍ ഇരുത്തും ..!!

സൂര്യനെ അത്തിപ്പഴമെന്ന് 
തോന്നിപ്പിച്ച്...
ചിറകുകള്‍ തരും !!

അണ്ഡകടാഹത്തിലാകെയുള്ള 
ശ്വാസവായു ശേഖരിച്ചെന്റെ
കൊക്കിലൊരു തുള്ളിയായ് പകരും !!

ഉരഞ്ഞുരഞ്ഞു ചോര വരുന്ന 
ഉള്‍പ്പൂക്കളെ 
നീലക്കുറിഞ്ഞിയെന്നു വിളിക്കും !

നിതാന്തമൗനത്തിനപ്പുറം
ദീര്‍ഘനിശ്വാസമായ് വന്നു 
നില തെറ്റിക്കും !!

കാഴ്ചകളെ നേര്‍ത്ത മഞ്ഞില്‍ കൊരുത്തു
അവ്യക്തമാക്കി മുന്നില്‍ നിര്‍ത്തും !!

വായന വെറുമൊരു വശമാണ് !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ