2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ക്ലൈമാക്സ്

കാഴ്ചകള്‍
ഹൃദയമിടിപ്പ്‌  കൂട്ടുകയാണ്
നിണം പടരുന്ന ആല്‍ത്തറകള്‍..
വാള്‍പയറ്റുകള്‍
ഇടയിലെവിടെയോ ...
കുരുങ്ങിയടര്‍ന്നൊരു നിലവിളി ..!!
വൈകിയെത്തിയ സന്ദേശങ്ങളെ ..
മുറിച്ചു കടക്കാനാവാതെ
ഇഴയടുത്ത
തീവണ്ടിപ്പാളങ്ങള്‍..!!
കടലിന്‍റെ  ചുഴിയില്‍
നിന്നൂളിയിട്ടു
കരയിലെ  ചുഴലിയിലേക്ക്   ...!!
നടുവിലഭയശില...!!
അടച്ചിട്ട മുറികളില്‍
കത്തുന്ന തീ കാഴ്ചകള്‍
അറ്റുപോകുന്ന ബോധം ..!!
നഗരത്തിലേക്ക് തിരിയും മുന്പ്
ആവേശമറിയാതെ ,
ആകാംഷ  നിറയ്ക്കാതെ
ആഘോഷങ്ങളില്‍ മുഴുകാതെ....
വഴിവിളക്കുകള്‍ വെളിച്ചം പകരാത്ത
ഒരിടവഴിയിലിറങ്ങി..
ഞാനങ്ങു   പോകും ..
എന്റെ ക്ലൈമാക്സ്
അതാണെന്ന്  നിങ്ങള്‍ പറയുമെങ്കിലും  ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ