2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

സോകോളോവ്‌

സോകോളോവ്‌ എന്‍റെ
ഗ്രാമമാകുന്നു ..!!

അയാളെക്കുറിച്ച് 
ഗ്രാമവാസികള്‍ 
ഒന്നും സംസാരിക്കാറില്ല ..!!

 സോകോളോവെന്നു കേള്‍ക്കുമ്പോള്‍ 
ചിലരുടെ കണ്ണുകള്‍ 
നിറയുകയോ...
ചിലരുടെ ശബ്ദം പൊടുന്നനേ
നിലച്ചു പോവുകയോ ചെയ്യാറുണ്ട് ..!!

എഴുത്തറിയില്ലായിരുന്നത്രെ .......
മുളച്ചു വരുന്ന ഓരോ  
തളിരിലയിലുമുണ്ടയാളുടെ പേര് ..


ചിത്രകാരനുമല്ല ..!!
ചിത്രങ്ങള്‍ക്കെല്ലാമൊരേ മുഖം  
ചായം മുക്കാത്ത മനസിന്‍റെ ....!!!

 വിരിഞ്ഞ കല്‍ത്താമരയുടെ 
നാല്‍പതിതളുകളിലും 
അയാളുടെ പേരുണ്ട് ....!!
ശില്പിയുമായിരുന്നില്ല .!!

പാതകള്‍ നീണ്ടു നീണ്ടു പോകുന്നത് 
സോകോളോവിലേക്കാണ് ...!!

ഓരോ വളവിലും 
അയാളിലേക്കുള്ള 
ചൂണ്ടുപലകകളും കാണാം ....

വഴി തിരിഞ്ഞാല്‍ പിന്നെ 
നിശബ്ദതയാണ് .....
പച്ച പുതച്ചൊരു പുല്‍മേടോ,
പതഞ്ഞു പൊഴിയുന്നൊരു 
വെള്ളച്ചാട്ടമോ , 
ദൃഷ്ടിയില്‍ പെട്ടേക്കാം .!!!

ഇലകൊഴിഞ്ഞ മരത്തില്‍ 
തനിച്ചിരുന്നു പാടുന്ന 
ഒരു കുയിലിനെ അപൂര്‍വമായി കണ്ടേക്കാം !!

പാറയ്ക്കടിയിലെ ഉറവയെന്ന പോലെയോ ...
 കടുപ്പമേറിയ കല്ലിനുള്ളിലെ 
രത്നം പോലെയോ ....
അയാളിന്നും മറഞ്ഞിരിക്കുന്നു ...!!

സോകോളോവ്‌ എന്‍റെ നഗരമാകുന്നു ..!!!
എന്‍റെ മാത്രം ശാന്ത നഗരം !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ