2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഒരു മുറി

ഒഴിഞ്ഞ മുറി .!!
എന്റെയാത്മാവു പോലെ ..!! 

ദിവസങ്ങളെന്നെ  ചിതലെടുക്കുന്നു ....!!
ഓര്‍മിച്ചെടുക്കാന്‍
ഒരു പൂവിന്റെ  സുഗന്ധം പോലും  
അവശേഷിക്കുന്നില്ല ..!!

എന്റെ മനസെന്ന പോല്‍  ..!!
മുറി  ശൂന്യം ..!!

നീ  പറഞ്ഞതോര്‍ക്കുന്നു ...
ജീവിതം എന്ന് രേഖപ്പെടുത്താന്‍ പോലും 
ഒരു  കഷ്ണം ചോക്കോ ?
ഒരു ബ്ലാക്ക് ബോര്‍ഡോ 
കാലം നമുക്ക്  തന്നില്ലല്ലോ ..!!


ഞാനുമിവിടെ  ,
ഒന്നും ശേഷിപ്പിക്കുന്നില്ല ...

ഇരുളിനെ  മറയ്ക്കാനോ ,
മറക്കാനോയെന്നറിയാതെ..
 മുനിഞ്ഞു കത്തുന്ന
 മണ്‍ ചെരാതെന്ന  ചിരിയല്ലാതെ    ...!!

എങ്കിലും ..

ഞാനെന്ന പുസ്തകം 
കത്തിത്തീരും വരെ 
അതില്‍ വെളിച്ചമുണ്ടായിരിക്കും ..!!
നീയെന്നിലുള്ള കാലം വരെ ..
ആ തീയ്ക്കു  പ്രഭയുമുണ്ടായിരിക്കും ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ