2014, ഫെബ്രുവരി 1, ശനിയാഴ്‌ച

വേഷം


അരങ്ങൊഴിയാന്‍ ആരുടെയോ 
അനുവാദവും കാത്തു നില്‍ക്കുമ്പോള്‍
രംഗപടം മങ്ങിത്തുടങ്ങുന്നു ....
മുഖചായം പൊളിഞ്ഞടരുന്നു,,!!!


അണിയറയില്‍ വേഷങ്ങള്‍ ബാക്കിയില്ല
രംഗങ്ങളും അവശേഷിക്കുന്നില്ല
ഏകാംഗനാടകവും മൂകാഭിനയവും ...
വേഷം വല്ലാതെ മുഷിഞ്ഞു പോയിരിക്കുന്നു !!!


ആസ്വാദകരുടെ മുഖമെനിക്കു
കാണാനാവാത്ത അകലം സൂക്ഷിക്കുന്നു ...
അഭിനയിച്ചേ മതിയാവൂ
വെളിച്ചമെന്നിലേക്ക് മാത്രമാണല്ലോ ...

ഒരിടവേളയില്‍ ,
ഏതോ നദീതീരത്തെ
ചെടികൾക്കിടയിൽ
പതുങ്ങുന്ന കടുവയുടെ കണ്ണുകളാണ് ഞാന്‍
അടുത്ത ദൃശ്യത്തില്‍ ,
മാന്‍ വേഗമേറിയ കാലുകളും ....

എപ്പോഴാണ് തിരശ്ശീല വീഴുക ?
എന്നിലെക്കൊന്നു മടങ്ങാനാവുക ?
ശുഭമെന്നെഴുതിയൊരു
നിശ്ചല പേടകത്തില്‍
മനോഹരമായോന്നു മയങ്ങാനാവുക ??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ