ജലത്തില്‍നിന്ന് അഥവാ
ദാഹങ്ങളില്‍ നിന്നും
ഭാഷ വിരിയുന്നു .
താമരപോലെയതു
അടുങ്ങിയ ദളങ്ങളാവുന്നു..
പൂവിന്റെ സുഗന്ധമോ
മഴവില്ലിന്റെ വര്ണമോ അല്ല .
വിശപ്പിന്റെ തളര്‍ച്ചയും
ഏകാന്തതയുടെ വിളര്‍ച്ചയുമാണ് ഭാഷ
ഭാഷ ജനിക്കുന്നതും മരിക്കുന്നതും
ഇവയിലാണ് ; ഇവയിലൂടെയാണ് .
കല്ലുകളില്‍ ആലേഖനം ചെയ്യപ്പെടുന്നു ,
മഴ മായ്ക്കാതെ ,വെയിലില്‍ മങ്ങാതെ
അവ ആദിമരൂപമായ്
നിലകൊള്ളുന്നു .
അവിടെ സ്ത്രീകള്‍
അമ്പുമാവനാഴിയും ചുമക്കുന്നു ..
വാക്കുകള്‍ നിശബ്ദമാകുമ്പോള്‍
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്കു
ഭാഷ വിരിയുന്നു
ദാഹങ്ങളില്‍ നിന്നും
ഭാഷ വിരിയുന്നു .
താമരപോലെയതു
അടുങ്ങിയ ദളങ്ങളാവുന്നു..
പൂവിന്റെ സുഗന്ധമോ
മഴവില്ലിന്റെ വര്ണമോ അല്ല .
വിശപ്പിന്റെ തളര്‍ച്ചയും
ഏകാന്തതയുടെ വിളര്‍ച്ചയുമാണ് ഭാഷ
ഭാഷ ജനിക്കുന്നതും മരിക്കുന്നതും
ഇവയിലാണ് ; ഇവയിലൂടെയാണ് .
കല്ലുകളില്‍ ആലേഖനം ചെയ്യപ്പെടുന്നു ,
മഴ മായ്ക്കാതെ ,വെയിലില്‍ മങ്ങാതെ
അവ ആദിമരൂപമായ്
നിലകൊള്ളുന്നു .
അവിടെ സ്ത്രീകള്‍
അമ്പുമാവനാഴിയും ചുമക്കുന്നു ..
വാക്കുകള്‍ നിശബ്ദമാകുമ്പോള്‍
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്കു
ഭാഷ വിരിയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ