2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വീട് വരയ്ക്കുമ്പോള്‍

വീടു വരയ്ക്കുമ്പോള്‍ 
ആകാശ ത്തേക്കു തുറന്നൊരു 
ജനാല കൃത്യമായും  വേണം ..


മോഷ്ടാവിന്റെ സാധ്യത 
തള്ളികളയാതെ തന്നെ 
അഴികള്‍ക്കിടയിലൂടെ
മന്ദ മാരുതനെയും 
പ്രതീക്ഷിക്കണം !!

നക്ഷത്രങ്ങളെന്ന പോലെ തന്നെ
വരവറിയിക്കാതെ  
ഇടിമിന്നലും 
നിങ്ങളെ സന്ദര്‍ശിച്ചേക്കാം .!!

ഒരു  ചാറല്‍ അകത്തേക്കെന്ന പോലെ 
ഒരു നിമിഷം 
നിങ്ങള്‍ പുറത്തേക്കും   പെയ്തു പോയേക്കാം !!

അകത്തു നിന്ന്  പുറത്തേക്കോ ...
പുറത്തു നിന്നുമകത്തേക്കോ
നിശ്ചയമായും
രണ്ടു കണ്ണുകള്‍  കൂടി  വേണം ....

ജീവിതത്തെ  വരയ്ക്കുമ്പോഴും 
പുറത്തേക്കു തുറക്കുന്നൊരു   
ജനാല വേണമെന്ന് ..
ഉള്ളില്‍ തന്നെ നിര്‍ബന്ധം  വയ്ക്കണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ