എന്നുമൊരേ വഴികളിലൂടെ
മാത്രമാണ് യാത്രകള്‍
സ്വന്തം മൂക്കിനു മാത്രം വേര്‍തിരിച്ചെടുക്കാന്‍
കഴിയുന്ന ദുര്‍ഗന്ധമാണടയാളം!!!!
മറ്റൊരു ശുനകസാമ്രാജ്യത്തിന്‍റെ
അതിര്‍ത്തി ഭേദിക്കുമ്പോള്‍
അകലെ മുഴങ്ങുന്ന കുര മതി
യാത്രാദിശ മാറാന്‍....
ഓടിയോടി തീരാത്ത വഴികളില്‍
മടങ്ങിത്തുടങ്ങുമ്പോള്‍
മൂക്കന്വേഷിക്കുന്ന ദുര്‍ഗന്ധപാതയിലൂടെ
തന്നെ തിരിച്ചുപോകണം
തുടക്കങ്ങളിലേക്ക്...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ