പ്രിയനേ
എനിക്കായി
നീയൊരു സ്വപ്നം നെയ്യുക !!
ഓരോ സൂചിക്കുത്തിലും
നിന്‍ നിണമണികള്‍
കോര്‍ത്തുവലിച്ച്....!!
നര്‍ത്തനമാടുന്ന
മയൂകദൃഷ്ടികളിലെന്‍റെ
കൃഷ്ണമണികള്‍ ചേര്‍ത്ത്...!!
കാറ്റിനെ സൂചിക്കുഴയിലൂടെ
കടത്തി കെട്ടി ,
കടല്‍ചിറകുകളുടെ
അലകളടയാളപ്പെടുത്തി ..!!
സ്വര്‍ണമണിഞ്ഞ നെന്മണികളെ
പാടത്തിന്റെ അന്തരാത്മാവിലലിയുന്ന
ചേറിന്‍ വടുക്കളില്‍
കൂട്ടിക്കെട്ടി
നെയ്തു കൊണ്ടേയിരിക്കുക ....!!
കൊരുത്തെടുക്കാന്‍ കഴിയാത്ത
പ്രണയ സ്പന്ദനങ്ങളെയും
കണ്ടുമുട്ടാതെ കടന്നു പോകാന്‍
ഒറ്റയടിപ്പാതകളെയും
തൊങ്ങലുകളായിടുക..!!
നേര്‍ത്ത സ്വപ്നങ്ങള്‍
നിരുപദ്രവകാരികളായ
വിഷ ജീവികളാണെന്ന്
ഞാന്‍ ജീവിതം കൊണ്ട് പഠിച്ചിട്ടുണ്ട് ..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ