കവി കലഹപ്രിയനാണ് ..!!
കാലങ്ങളായി
കാരണങ്ങളോട്
അനുരണനങ്ങളോട്
കലഹിച്ചു വരികയാണ്
കവി മൗന പ്രണയിയുമാണ്
തന്നോട് തന്നെ ചോദ്യങ്ങള്‍
ചോദിച്ചു ..
ഉത്തരം പറഞ്ഞു ചിരിക്കുകയാണ് .!!
നാമവയെ
കൈയെഴുത്തുപ്രതികളെന്നു
വിളിക്കുമ്പോള്‍
കാലമവയെ കവിതകളെന്നു
കുറിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ