നിങ്ങളോടെന്റെ അഭ്യര്‍ഥന ,
മരുഭൂമിയെ ചൂണ്ടിയിതാണ്
നിന്റെ മേച്ചില്‍പ്പുറമെന്ന് പറയരുത് ..!!
യുദ്ധഭൂമിയില്‍
സമാധാനമന്വേഷിച്ചു പോകാന്‍
ഇനിയുമെന്നെ നിര്‍ബന്ധിക്കരുത് ..!!
യുദ്ധത്തില്‍ മരിച്ചവളാണ് ഞാന്‍
അല്ലെങ്കിലതിന്റെ തടവുകാരി !!
അഥവാ നാടുകടത്തപ്പെട്ട പോരാളി ..!!
ഞാന്‍ തോറ്റിട്ടില്ല ...!!
ജീവിതമഭിനയിച്ചു
തീര്‍ക്കുന്നവര്‍ക്കൊപ്പം നടന്ന്
കട്ടിളപ്പാളിയില്‍
വിരല്‍ ചതഞ്ഞ കുഞ്ഞെന്ന പോലെ
ഞരങ്ങിയപ്പോഴും
ചിരിച്ചവള്‍ ക്കായി ...!
ധീരതയുടെ
സ്മാരകം പണിയുക
ചുവന്ന പൂവുകളെ
അവിടെ വിതറുക
ബുദ്ധിയില്‍
അദ്ധ്വാനത്തെ ചേര്‍ത്ത്
ആത്മാഭിമാനത്തോടെ
നിവര്‍ന്നു നിന്നെന്നെയഭിവാദ്യം ചെയ്യുക
അതര്‍ഹിക്കുന്നുണ്ട് ഞാന്‍ ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ