ക്രിസ്തുവിനെ തൊട്ടവരില്‍
കരുണയുണ്ടാവും ...!!
കൃഷ്ണനെയറിഞ്ഞവരില്‍
പ്രണയവും
ബുദ്ധനെ കണ്ടവരില്‍
മൗനവും
നബിയെ ഓര്‍മിക്കുന്നവരില്‍
മൃദുലതയുമുണ്ടാവും
ഇവരെയനുഗമിക്കുന്നവന്‍
ചെറിയ ശംഖിലെ
കടല്‍സ്വരത്തെ ക്കുറിച്ച്
ധ്യാനിച്ചു കൊണ്ടിരിക്കും
അനുകരിക്കുന്നവര്‍
അറിവില്ലായ്മകളുടെ
അപ്പക്കഷണങ്ങള്‍
കുട്ടനിറയെ ശേഖരിച്ചു
വിശക്കുന്നവന്റെ
വിലാപങ്ങളിലേക്ക്
എറിഞ്ഞു കൂട്ടിക്കൊണ്ടിരിക്കും ....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ