2014, ഏപ്രിൽ 22, ചൊവ്വാഴ്ച

ഏകാന്തത


പാലാഴി കടഞ്ഞെടുത്ത 
അമൃതിനു മുന്‍പേ 
നീലകണ്‌ഠന്‍ 
കാളകൂടം കുടിച്ചത് ..
തൃക്കണ്ണിന്റെ ഉഗ്രതയോളം പോന്ന 
ഏകാന്തതയെ അതിജീവിക്കാനാണ്‌ ...!!

ജന്മാന്തരങ്ങള്‍ കടഞ്ഞു 
ജീവിതത്തിനു മുന്നേ
ഞാന്‍ കുടിക്കുന്ന ഏകാന്തത
എന്‍റെ സിരകള്‍ക്കു വിഷ ലഹരിയാണ് ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ