2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

വീട്


ആര്‍ക്കുമകറ്റി നിര്‍ത്താന്‍ 
കഴിയാത്ത അഭയസ്ഥാനത്തിന്റെ 
പേരാണ് വീട് ..!!

കടത്തിണ്ണയില്‍ 
സ്വന്തം സ്ഥാനത്തെത്തുമ്പോള്‍ 
ഒരു നാടോടിയെടുക്കുന്ന
ദീര്‍ഘ നിശ്വാസത്തോളമേ 
ഗെയിറ്റ് കടക്കുമ്പോഴുള്ള നമ്മുടെ
ആശ്വാസനിശ്വാസത്തിനുമായുസ്സുള്ളൂ ..!


മരം കൊത്തിയുടെ പൊത്തും....
പാമ്പിന്റെ മാളവും പോലെ ...
സാന്ത്വനഗന്ധങ്ങളുടെയഭയ സ്ഥാനം ...!!

ചിലപ്പോഴെങ്കിലും ,
സ്വന്തമെന്ന് കരുതുന്നത്
അന്യമായി പോകുമ്പോഴാണ് ...
നാം അഭയമറ്റനാഥരാവുന്നത്...
ചുവരുകള്‍ക്ക് മുകളില്‍
രാത്രി വിരിയുന്നത് ..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ