2014, ഏപ്രിൽ 19, ശനിയാഴ്‌ച

മരണം


മരണമാദ്യം ചുംബിക്കുന്നത് 
കണ്ണുകളെയാണ് .
കാഴ്ചകള്‍ മങ്ങിയൊരു
തുള്ളിയില്‍ കുതിര്‍ന്നു
താഴെക്കുപതിക്കും ...!!

പിന്നെയെത്ര തിരഞ്ഞാലും 
അതില്‍ നിന്ന്
സ്വപ്നതെയോ ദുഖത്തെയോ ...
വേര്‍തിരിക്കനാവില്ല ...
ഉപ്പിന്റെ രുചിയായും,
കവിള്‍ത്തടങ്ങളുടെ തിണര്‍പ്പായും
അവ വേഷം  മാറും....!!

മരണം വീണ്ടും  ചുംബിക്കുന്നത്
ഹൃദയത്തെയായിരിക്കും ...!!
നീയാരോടുള്ള പ്രണയത്തെക്കുറിച്ചാണ് 
സ്പന്ദിക്കുന്നതെന്ന ചോദ്യത്തില്‍ 
മിടിപ്പുകളെ മൗനത്തിന്‍റെ
പല്‍ചക്രങ്ങളില്‍ കുരുക്കി  
ശ്വാസം മുട്ടിക്കും .

ഹൃദയം മരിച്ചെന്നുറപ്പു വന്നാല്‍  ,
കേള്‍വിയെയും,സ്പര്‍ശഗന്ധങ്ങളെയും
വെറുതെ വിടും ...
അകാല വാര്‍ദ്ധക്യത്തിന്‍റെ കോടതിയില്‍ 
അവ മിണ്ടാതെ നിന്നു വാദിക്കുകയെയുള്ളൂവെന്ന്
എല്ലായ്പ്പോഴും സൌകര്യപൂര്‍വം മറക്കാമല്ലോ ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ