2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

എന്നേക്കും ...!!


ചുവരുകളെയെനിക്കു
കാവല്‍ നിര്‍ത്തരുത്  ...!!
അവ നിങ്ങളെ കബളിപ്പിക്കും ..!!

ചെമ്മരിയാടിന്‍പറ്റങ്ങള്‍
കുതിച്ചോടുന്ന
കുന്നിന്‍ ചെരുവുകളില്‍,
ഇടയന്‍റെ പുല്ലാങ്കുഴലിലൊഴുകുന്ന
രാഗങ്ങളില്‍ കലര്‍ന്ന്....
ഞാന്‍ കാറ്റിലലിഞ്ഞു
പോകുമെന്ന്  നിങ്ങള്‍ക്കറിയില്ല ..!!

വെള്ളാരം കല്ലുകള്‍പാകിയ
അരുവികളില്‍ മുഖം നോക്കി
 വനദേവതയായി
രൂപം മാറിയ
എന്നെ നിങ്ങള്‍ക്ക്
തിരിച്ചറിയാനുമാവില്ല ..!!

എന്നെ കൊരുത്ത ചങ്ങലകളും ..
അടച്ചിട്ട മുറികളുടെ
ശ്വാസംമുട്ടിക്കുന്നയിരുട്ടും
നിങ്ങളെ വരവേല്‍ക്കും ...!!

യാഥാര്‍ത്ഥ്യബോധമില്ലാത്തവര്‍ക്ക്
സ്വപ്നലോകങ്ങളുമന്യം തന്നെ ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ