2014, ഏപ്രിൽ 30, ബുധനാഴ്‌ച

പ്രതീക്ഷ


അമൂര്‍ത്തമായ 
ആശയങ്ങളെന്നെ മത്തു പിടിപ്പിക്കുമ്പോള്‍ 
നിന്നിലേക്കു
മടങ്ങിവരാനെനിക്കാകുന്നില്ല ..!!

നിന്നെ മറക്കാനുമെനിക്കാവില്ല ..
കാലത്തിനതീതരായി കണ്ടുമുട്ടാന്‍
നിനക്കു ഞാന്‍ ചില 
അടയാളങ്ങള്‍ തരാം .

ഒരിക്കലും പൂക്കാത്ത
മരത്തിന്‍റെ ചില്ലയില്‍ ....
അതിശൈത്യകാലത്തൊരു
പൂ വിരിയും ...
തേന്‍ തുള്ളിയായി ഞാനുണ്ടാവും ..
പ്രിയപ്പെട്ട പക്ഷീ...
ദേശങ്ങള്‍ താണ്ടി വരിക
തേന്‍ നുകരുക ....

പട്ടുപോയ പടുവൃക്ഷത്തിന്‍റെ
പുറത്തേക്കെഴുന്നു നില്‍ക്കുന്ന
വേരുകളില്‍
ഗ്രീഷ്മകാലം കടന്നു
തലനീട്ടുന്ന തളിരിലകളില്‍ എന്നെ കാണുക ...!!
അതിന്റെ കീഴില്‍ പ്യൂപ്പയായുറങ്ങുക..

അഗ്നിവര്‍ഷത്തില്‍ പൊള്ളാത്ത
നെഞ്ചിനെ മഞ്ഞു കണങ്ങള്‍
നീറ്റുമ്പോള്‍
അരികിലെവിടെയോ പ്രണയമുണ്ടെന്നറിയുക ...!!

നിനക്കും കാലത്തിനും
അസ്തമിക്കാത്ത പ്രതീക്ഷാ ഭാവമല്ലേ ഞാന്‍ ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ