2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ക്രിസ്തു

ഞാനിതുവരെ
ക്രിസ്തുവിനെ കണ്ടിട്ടില്ല ....!!
വളരെ കുറച്ചു  കേട്ടിട്ടുണ്ട് ..!!

ഒഴിഞ്ഞ കുരിശുകളിലും ...
നിറഞ്ഞ പാനപാത്രങ്ങളിലും
ക്രിസ്തുവില്ല .....!!

ഏകാന്തതയിലും 
ആള്‍ക്കൂട്ടത്തിലും 
അവന്‍റെ കാല്‍പാടുകള്‍
മാത്രമേയുള്ളൂ ..!!

ഒരിക്കലെങ്കിലും 
കണ്ടുമുട്ടിയാല്‍ 
കരയാനൊരു തുള്ളി  കണ്ണീരും 
കൈയില്‍  ഒരുപിടി 
ചോദ്യങ്ങളും 
കരുതി വയ്ക്കുന്നുണ്ട്‌ ...!!

ഞാനിന്നു വരെ ക്രിസ്തുവിനെ കണ്ടിട്ടില്ല ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ