2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കര്‍ത്തവ്യം ദൃഷ്ടി പഥങ്ങളില്‍
 കാണുന്നവയെക്കുറിച്ചല്ല  ,
 കാണാനാവാത്തയെന്താവാം ..
എന്നതാണെന്റെ ചിന്ത ...!!


കടന്നു പോകുന്നവയെയല്ല
ഇനിയുമെന്തൊക്കെ
ബാക്കിയുണ്ടാവും എന്നതാണ്
അറിയാനുള്ളത് ..

മേഘങ്ങളെ കാണുന്നു
അവയെ വിടെ പെയ്യുമെന്നറിയുന്നില്ല
പൂമൊട്ടുകളെയറിയുന്നു
അവ എപ്പോള്‍  വിരിയുമെന്ന്
അറിയാനാവുന്നില്ല ,


സമുദ്ര നിരപ്പറിയാം
ചുഴികളെയറിയില്ല.

ഒരു പൂവായി തളിര്‍ക്കാനായി
ഭൂമിയുടെ ഒരു തുണ്ടോ
ആകാശത്തിന്‍റെ ഒരു കീറോ
സ്വന്തമാക്കും വരെ
പ്രശാന്ത മായി പറക്കുക
മാത്രമേ ചെയ്യാനുള്ളൂ   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ