വായിക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം
എന്റെ ച്ഛായതന്നെ .
പറയാന്‍ എന്തൊക്കെയോ
ബാക്കിയാക്കുന്നവര്‍..!!
അപ്പോഴും ,
കടന്നുപോയ കാലത്തിന്‍റെ
ചില്ലയില്‍ ഞാന്‍
പച്ചപ്പു കാണുന്നു ..!!
അന്നെന്ന പോലെയിന്നും
ഉറക്കെ സംസാരിക്കുന്നു,
എപ്പോഴും ചിരിക്കുന്നു .
കൌതുകത്തിലും
കാര്യത്തിലും കുസൃതിയാകുന്നു .
പ്രജകളില്ലാത്ത രാജ്യത്തിന്റെ
ചുരുണ്ട മുടിയുള്ള
രാജകുമാരിയായിരിക്കെ .
സ്വയം നാടുകടത്തപ്പെട്ടു
ദ്വീപിന്‍റെ ഏകാധിപതിയുമാകുന്നു.!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ