പാടത്തിനു തീ പിടിപ്പിച്ച
പന്തത്തിന്റെ ആത്മാവ്
ഇപ്പോഴും നീറി പ്പുകയുന്നു
നീതിയില്ലാത്ത ന്യായവിധിയുടെ
ശബ്ദം മുഴക്കിയ ഗവല്‍
നിശബ്ദം കരയുന്നു
തെളിവെടുക്കാതെ തടവിലിട്ടവനെ
കാത്തുപോന്ന ഇരുമ്പഴികള്‍
തറയില്‍ മരവിച്ചിരിക്കുന്നു
ഞാനീ മുറിക്കു
കാവലിരിക്കുന്നു
ഇനിയോരാത്മാവും
മുട്ടിവിളിക്കാതെയിരിക്കാന്‍
രാത്രിയിലെപ്പോഴോ
വെന്തു മരിച്ച രണ്ടു കുട്ടികളുടെ
മേല്പതിച്ച മണ്ണെണ്ണ തുള്ളികളുടെ
ആത്മാവ് അലറിവിളിച്ചു വന്നു
എന്നെക്കടന്നു മുറിയില്‍ കയറി വാതിലടച്ചു
കണ്ണുകളെ ഇറുക്കിയടച്ചിട്ടും
വെറുമൊരു കാഴ്ചക്കാരി
മാത്രമാകുന്നു ഞാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ