സ്വച്ഛശീതള
സായാഹ്നത്തിലെപ്പോഴും
വന്നെത്തിടുന്നതെങ്ങു നിന്നോ ഭവാന്‍..!!
സഹ്യന്‍റെ പച്ചയാം
സ്വപ്നങ്ങളില്‍ നിന്നോ ?
പിച്ചവച്ചെന്നില്‍ തുളുമ്പി
നില്‍ക്കുന്നു നീ ..!!
ഹിമവാന്റെയുള്ളിലെ
ധവളശ്വാസത്തിന്‍റെ
ഊഷ്മളതാപമോ ?
എന്നിലേകുന്നു നീ ...!!
മന്ദമെന്നളകങ്ങളെ
ചൊടിപ്പിച്ചു ..
സ്മൃതികളില്‍
സ്നേഹ സൌഗന്ധികം വിരിയിച്ചു
മെല്ലെയെങ്ങോ മറഞ്ഞു പോം
മാരുതാ ....!!!
ഉര്‍വരശ്വാസനാളങ്ങളില്‍
പ്രാണനായ് നിറയുന്ന നിന്നെ ഞാന്‍
സ്നേഹിതായെന്നുരയ്ക്കട്ടെ..!!
ആത്മസ്നേഹിതാ എന്നുരയ്ക്കട്ടെ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ