കുഞ്ഞേ ..
കരയില്ല ഞാന്‍
നിനക്കുവേണ്ടി ..
കണ്ണീര്‍ ബാക്കിയില്ല ..
''ഗാസ''കള്‍
എന്നെ അലട്ടാറില്ല ..
മനസെന്നെ മരവിച്ചു പോയി
നിദ്രയുടെ
ഒടുക്കത്തിലോ ,തുടക്കത്തിലോ ..
നിറമില്ലാത്ത സ്വപ്നങ്ങളില്‍
പടരുകയാണ് ചുവപ്പ് ..
എന്നെ കുലുക്കിയുണര്‍ത്തുന്നു..
നിന്‍റെ അടഞ്ഞ കണ്ണുകള്‍
കുഞ്ഞേ !!!!!
നീയെന്‍റെ ഉറക്കം കെടുത്തുന്നു ..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ