ഡോക്ടര്‍ സൂര്യശോഭ കുട്ടികളുടെ ക്യാന്‍സര്‍ വാര്‍ഡില്‍ നിന്നു പുറത്തേക്കു നടന്നു , കണ്‍സള്‍ട്ടിംഗ് സമയം ആയിരുന്നില്ലയെങ്കിലും അവര്‍ രോഗികളുടെ പരിശോധനമുറിയില്‍ പോയിരുന്നു , വിടര്‍ത്തിയ കൈപ്പത്തികളില്‍ മുഖം ചേര്‍ത്ത്നെടുതായോന്നു നിശ്വസിച്ചു .മേശപ്പുറത്ത് വിരിച്ചിരുന്ന സുതാര്യമായ വിരിപ്പിലൂടെ കണ്ട പഴയൊരു ചിത്രം അവരുടെ ശ്രദ്ധയാകര്‍ഷിച്ചു.
വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂവ്,
അതിന്റെ ദളങ്ങള്‍ക്ക് മഞ്ഞനിറമായിരുന്നില്ല ,അസ്തമയസൂര്യന്‍റെ ചുവപ്പ് ,
വങ്ങളിലേക്ക്ശ നീട്ടിവരച്ചയിലകളില്‍ മഞ്ഞയും പച്ചയും കലര്‍ന്ന വാടിയ നിറം
ചുവടെ കറുത്ത മഷിയില്‍ ഇങ്ങനെ കുറിച്ചിരുന്നു
''വിടര്‍ന്നാല്‍ കൊഴിഞ്ഞേ തീരൂ , സഹതാപമര്‍ഹിക്കുന്ന നിസഹായത സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു സായാഹ്നം അവരിലേക്ക് കടന്നു വന്നു .പേരറിയാത്ത മരുന്നുകളുടെ കടുപ്പത്തിലൊരു പെണ്‍കുട്ടി കട്ടിലില്‍ തളര്‍ന്നു മയങ്ങുന്നു , പേനയോ പുസ്തകങ്ങളോ ,എന്തിനു ഒരു പൂവ് പോലുമില്ലാത്ത മുറി വല്ലാതെ വിളര്‍ത്തു കാണപ്പെട്ടു ,
നിറഞ്ഞ കണ്ണുകളുമായി കൈത്തലം തലോടിക്കൊണ്ട് അമ്മയെപ്പോഴും അടുത്തിരുന്നു , വളരെ വൈകാതെ യാത്ര പോകാനുള്ള ഒരു ചോദനയുമായി അവളെപ്പോഴും കണ്ണുകള്‍ പൂട്ടിക്കിടന്നു .
തലമുടി ഒരുപാടു കൊഴിഞ്ഞുപോയിരുന്നു , കണ്ണുകള്‍ക്ക് ചുറ്റും വീണുകിടന്ന കറുത്ത പാട് വളര്‍ന്നു കൃഷ്ണമണികളെ ബാധിച്ചെന്നു തോന്നുമാറു അവയുടെ തിളക്കം തീരെ മങ്ങിയിരുന്നു .
ദൂരെയൊരു ഗ്രാമത്തില്‍ നിന്നു അവളെക്കാണാന്‍ അച്ഛന്റെ സുഹൃത്തിന്റെ കൂടെയെത്തിയ പെണ്‍കുട്ടി അവളുടെ മെല്ലിച്ച കരങ്ങള്‍ പിടിച്ചു ഒരു കാര്‍ഡ് സമ്മാനിച്ചു , വീട്ടുമുറ്റത്തും പാടത്തും വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിയുടെ നിറം വരയ്ക്കാന്‍ കഴിയാത്തത് കളര്‍ പെന്‍സില്‍ തീര്‍ന്നു പോയതിനാല്‍ ആണെന്ന് ക്ഷമാപണം പറഞ്ഞു ,
മുറ്റത്ത് ചെടിച്ചട്ടിയില്‍ വിരിഞ്ഞ ഒരേയൊരു സൂര്യകാന്തിയുടെ നിറം കാണണമെന്നു കരുതി ദിവസങ്ങള്‍ക്ക് ശേഷം അവള്‍ മുറ്റത്തിറങ്ങി , ആ പൂവ് ഉച്ചസൂര്യനെ നോക്കുന്നതുപോലെ തലയുയര്‍ത്തി നിന്നു , ചെറിയ കാറ്റ് എന്തോ സ്വകാര്യം പറഞ്ഞെന്ന പോലെ ഇളകിച്ചിരിച്ചു ,
പിന്നീടുള്ള ദിവസങ്ങളില്‍ മുറ്റം നിറഞ്ഞ് സൂര്യകാന്തിച്ചെടികള്‍ വളര്‍ന്നു , സൂര്യശോഭയുടെ കണ്ണുകളില്‍ നിറങ്ങള്‍ വര്‍ണം ചാലിച്ച് കാത്തു നിന്നു , വിളര്‍ച്ച ബാധിച്ച മുറിയില്‍ പുസ്തകങ്ങള്‍ തിങ്ങി വളര്‍ന്നു ,
തലയില്‍ നിന്നൂര്‍ന്നു പോയ വിഗ്ഗെടുത്തു വച്ച് ഡോക്ടര്‍ ആശുപത്രി വരാന്തയിലൂടെ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നുമൊരു കുട്ടി ഭിത്തിയില്‍ വലിയതായി എഴുതിയ അക്ഷരങ്ങളെ പെറുക്കിയെടുത്തു വായിക്കുന്നുണ്ടായിരുന്നു ,
''സഹതാപമര്‍ഹിക്കുന്ന നിസഹായത സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''
വിടര്‍ന്നാല്‍ കൊഴിഞ്ഞേ തീരൂ , ഡോക്ടര്‍ സൂര്യശോഭ പുഞ്ചിരിച്ചു ,
നന്നായിട്ടുണ്ട്, കഥയും സന്ദേശവും
മറുപടിഇല്ലാതാക്കൂ