ആത്മാവിന്‍റെയനന്തതയിലേക്ക്
തീര്‍ത്ഥയാത്രയ്ക്കുള്ള
മുന്നൊരുക്കത്തില്‍
കടലല്ല ;
കക്കയുടെ രൂപകല്പനയാണെന്നെ
ഭ്രമിപ്പിക്കുന്നത്
കക്കയുടെ രൂപകല്പനയാണെന്നെ
ഭ്രമിപ്പിക്കുന്നത്
നിറങ്ങളല്ല ;
നിശബ്ദതയാണെന്നെ
വശീകരിക്കുന്നത് ,
നിശബ്ദതയാണെന്നെ
വശീകരിക്കുന്നത് ,
കുറ്റകൃത്യങ്ങളല്ല ;
സ്വയം ബോധമില്ലാത്തവരുടെ
ചപലതയാണെന്നെ
പ്രകോപിപ്പിക്കുന്നത് ,
സ്വയം ബോധമില്ലാത്തവരുടെ
ചപലതയാണെന്നെ
പ്രകോപിപ്പിക്കുന്നത് ,
ഓര്‍മകളില്‍ നിന്നെന്നെ
പുറത്തെടുത്ത്
സ്വപ്നങ്ങളെയെന്നിന്‍ നിന്നു
കുടഞ്ഞു കളഞ്ഞ്
നിങ്ങളോടല്ല ;
ഒരു പരേതതനോടാണ്
ഞാന്‍ സംസാരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ