മരവും തണലും
ഞാന്‍ തന്നെയെന്നറിഞ്ഞിട്ടും
ചതുരംഗപലകയില്‍
ഇരയും കരുവുമായി
നീയെന്നെ നീക്കുന്നു ..!!
ഞാന്‍ കവിതയിലേക്ക്
മുടന്തിക്കയറുന്നു...!!
മൗനത്തിലേക്കിറങ്ങി
ജീവിതം നാടുവിടുന്നു ...!!
ചതിയുടെ ചൂതുകളിയില്‍
നീ തോല്‍ക്കുന്നു ..!!
ഏകാകിയായി ഞാന്‍ ജയിക്കുന്നു ..!!
ഞാന്‍ തന്നെയെന്നറിഞ്ഞിട്ടും
ചതുരംഗപലകയില്‍
ഇരയും കരുവുമായി
നീയെന്നെ നീക്കുന്നു ..!!
ഞാന്‍ കവിതയിലേക്ക്
മുടന്തിക്കയറുന്നു...!!
മൗനത്തിലേക്കിറങ്ങി
ജീവിതം നാടുവിടുന്നു ...!!
ചതിയുടെ ചൂതുകളിയില്‍
നീ തോല്‍ക്കുന്നു ..!!
ഏകാകിയായി ഞാന്‍ ജയിക്കുന്നു ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ