വാതില്‍പ്പടിയില്‍ ചവിട്ടിതേച്ച ചെളിയോ ,
ചെരിപ്പിന്റെ പാടുകളോ
അയാള്‍ എന്നും കണ്ടെത്തും ,!!
അതെങ്ങനെ
തന്റെ കണ്ണില്‍ പെട്ടില്ലെന്ന്
അവള്‍ അത്ഭുതപ്പെടും ,
തന്നെക്കാണാന്‍ ആരും
വന്നില്ലെന്ന് ആണയിടും ,
പുറം നിറയെ തല്ലുകൊള്ളും ,
പിറ്റേന്നും വീടു കഴുകും ,
എവിടെയും ചെളി പതിയരുതെയേന്നു
ദൈവത്തോട് പ്രാര്‍ത്ഥിക്കും
കുടുംബകലഹത്തിനു കാരണം
''അവള്‍ക്കു വൃത്തിയില്ല.
അവളിറങ്ങിപ്പോയ ശേഷം
ചെളി കണ്ടെത്തപ്പെട്ടില്ല ,
മനസിലുള്ള ചെളി
മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയില്ലെന്ന്
അവള്‍ക്കു മനസിലായ ദിവസം
അയാള്‍ക്കൊരു കത്തു വന്നു ,
വരാന്തയില്‍ കിടന്ന്
ആ കത്താകെ ചെളി പുരണ്ടു ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ