വയല്‍ച്ചെളിയുടെ
വിവരാവകാശ നിയമങ്ങളില്‍
ഉറങ്ങാന്‍ കിടക്കുന്നു
കാലത്തിന്റെ
ബഹിരാകാശസ്വപ്‌നങ്ങള്‍
പാറമടയുടെ ;
കഠിനാധ്വാനധ്വനികളില്‍
വേരുപിടിക്കുന്നു വിപ്ലവം
പുറം പോക്കിന്റെ
ഇല്ലാത്ത കണക്കില്‍
പെരുകുന്നു
മാനവവിഭവശേഷി
കരിഞ്ഞ കണ്ണുകള്‍
വിണ്ട പാദങ്ങള്‍
പൊട്ടിയ കയ്യുകള്‍
തഴമ്പിച്ച തോളെല്ലുകള്‍
ഇവ കൊണ്ടൊക്കെ
സ്വര്‍ണ്ണപ്പാദുകം തുന്നുന്നു
രാഷ്ട്രങ്ങള്‍ ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ