ഞാനൊരു വയല്‍പ്പൂവായിരിക്കാം
നീയെന്‍റെ സൂര്യനാണെന്നോര്‍മ്മിക്കുക
ഞാനൊരു കണവയെങ്കിലും
നീയെന്‍റെ കടലാണെന്നറിയുക
എന്നെയൊരു നക്ഷത്രമെന്നു കരുതിയാല്‍
നിന്നെയെന്‍ രാത്രിയെന്നെഴുതുക
പ്രകൃതി പുരുഷനോട്
അതിജീവിക്കുക എന്നു പറയുന്നു
ഒരു പ്രണയം മറ്റൊരു പ്രണയത്തില്‍
കുരുങ്ങുന്നു
അഴിച്ചെടുക്കാന്‍ ശ്രമിക്കാതെ
അതിശയിപ്പിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ