പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു
എന്നിലെ പ്രാര്‍ത്ഥനകള്‍
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
അവയ്ക്കൊരിക്കല്‍
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
.ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
വായിച്ചു തീര്‍ത്ത
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ