ഒന്നാം ബഞ്ചിലിരുന്ന
ആറുവയസുകാരിയോട്
ദൈവം ചോദിച്ചു ;
നിന്റെ പര്ദ്ദയെവിടെ?
നരകത്തില്‍
സ്വര്‍ഗ്ഗം നടാന്‍
ഉപ്പയ്ക്ക് കൊടുത്തു
ദൈവം ഭാഷാനിഘണ്ടുവില്‍
പര്‍ദ്ദയുടെ അര്‍ഥം
തിരുത്തിയെഴുതി
കൈയബദ്ധം =ആണിന്റെ ലോകത്ത് പെണ്ണിനേയും പെണ്ണിന്റെ ലോകത്ത് ആണിനേയും സൃഷ്ടിച്ചത്
ഇതാരാണ് ഈ വാക്ക് തിരുത്തിയത് ?
ചോദ്യത്തിനുത്തരമായി
മൂന്നാം ബെഞ്ചില്‍
നാലാമതിരുന്നവള്
ശ്വാസകോശം നിറയെ
ചലിക്കുന്ന മത്സ്യങ്ങളുമായി
കടലില്‍ നിന്ന്
എഴുന്നേറ്റു നിന്നു,
കടലില്‍ നിന്ന്
എഴുന്നേറ്റു നിന്നു,
അവള്‍ക്കു പക്ഷെ പര്ദ്ദയുണ്ടായിരുന്നു
കുട്ടികള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള
വഴി തെറ്റാതിരിക്കാന്‍
ചോക്കളേറ്റ് വിതറാന്‍
പോകും മുന്‍പേ
ചോരയൊലിപ്പിച്ചു
വന്നു കയറിയവനാല്
ഒരു വാക്കുകൂടി തിരുത്തപ്പെട്ടു
ദൈവം =പോത്ത്
ഒരു കുഞ്ഞിന്റെ പുഞ്ചിരിയോളം
മറുപടിഇല്ലാതാക്കൂനീളമുള്ള
ഞടുക്കം രേഖപ്പെടുത്തുന്നു