2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പുക


നീലനിലാവലയിലിറ്റുനേരം തങ്ങി
നിശയെ നിദ്രയില്‍ നിന്നുണര്‍ത്തി
നിത്യനിതാന്തമാം ദര്‍ശനങ്ങള്‍  തേടി
ഭ്രാന്തമാം ചുരുളുകളിലൊഴുകി  നീങ്ങും


നഗരമധ്യത്തിലീ ചിത  കത്തും
പുകയേറ്റു
ഞാനെന്‍റെചില്ലിട്ട ജാലകമടപ്പൂ.

ആ വെളിച്ചത്തിലെന്‍
മേശ മേലുരുളുന്നസ്വപ്നത്തില്‍
തൂലിക ചലിപ്പൂ .


നഗരഹൃദയത്തില്‍
വാസമെന്നാകിലും
അയല്പ്പക്കമെന്നും ശ്മശാനഭൂമി
സഹശയനത്തിന്നായാരെയും കൂട്ടാത്ത
കത്തും കിനാക്കള്‍ തന്‍ യുദ്ധഭൂമി .

ഓരോ ചിതയ്ക്കുമെന്നോട്
ചൊല്ലുവാന്‍ പുത്തന്‍ കഥകളുണ്ടായിരിക്കാം
ഓരോ പുകയുമെന്‍ അര്‍ദ്ധസങ്കല്‍പ്പത്തെ
വെല്ലുവിളിക്കുകയായിരിക്കാം


വാളും വാക്കാലെയും
ആളുന്ന ഭൂമിയില്‍
പുലരികള്‍ യുദ്ധം തുടങ്ങി വയ്ക്കേ


മരണവക്ത്രം പൂണ്ടയേതോചകിതന്റെ
ചിത കത്തും പുകയേറ്റു
ഞാനെന്‍റെ ചില്ലിട്ട ജാലകമടപ്പൂ
ആ വെളിച്ചത്തിലെന്‍ മേശ മേലുരുളുന്ന
സ്വപ്നത്തിന്‍ തൂലിക ചലിപ്പൂ .

1 അഭിപ്രായം:

  1. ആശംസകള്‍.
    എന്റെ അഭിരുചിയുമായി ഈ ബ്ലോഗിലെ കവിതാശൈലി ഇണങ്ങിച്ചേരുന്നില്ല. അതുകൊണ്ട് മുന്നോട്ടുള്ള വായനയ്ക്ക് തല്‍ക്കാലം വിരാമമിടുന്നു.

    മറുപടിഇല്ലാതാക്കൂ