വീടൊരു വാടിയ
സ്വപ്നമാകുന്നത്
ഉണര്‍ത്തുപക്ഷികള്‍
കൂടുമാറുമ്പോഴാണ്
ചെടികളൊരുക്കി
പൂക്കളാല്‍ അലങ്കരിച്ച
വീടിന്റെ വേരിനെ
വെള്ളം കോരി
കാത്തു പോന്നയതിന്റെ
ഉള്ളിലെ നനവിനെ
വിചാര വ്യാപാരങ്ങളില്‍
അവര്‍ വീണ്ടും
നട്ടു വളര്‍ത്തുന്നുണ്ട് ..!!
ഉറങ്ങിപ്പോകുന്ന വീടും
ഭിത്തികളുപേക്ഷിച്ചു
അവര്‍ക്കൊപ്പമിറങ്ങി
പോകുന്നുണ്ട് ,
ബന്ധമെന്നും
സ്വന്തമെന്നും
രണ്ടുപേരുകളില്‍
വാടിപ്പോകുന്ന
വെറും സ്വപ്നമാണവര്‍ക്കതെന്നു
വീടിനുമറിയാം
Nannayirikkunnu..Ashamsakal..
മറുപടിഇല്ലാതാക്കൂവീടിനെല്ലാം അറിയാം
മറുപടിഇല്ലാതാക്കൂnandhi
മറുപടിഇല്ലാതാക്കൂ