2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

വിത്ത്‌


നന്മകള്‍ 
മണ്ണില്‍ വിളയുമെങ്കില്‍
ഓരോ നിശ്വാസത്തിലും 
വിത്തു തേടി ഞാനലയുമായിരുന്നു .

 മഴയായവ  
പെയ്യുമെങ്കില്‍ 
കടലില്‍ വിതയ്ക്കുമായിരുന്നു.

മനുഷ്യ മനസിലെ 
ചെളിക്കുണ്ടില്‍ പുതഞ്ഞു 
 അവ മരിച്ചു പോകുന്നു 

വിത്തില്ലാത്ത 
വിളകള്‍പോലെ 
മരുഭൂമിയെ 
വിളിച്ചു വരുത്തുന്നു 

1 അഭിപ്രായം:

  1. കരഞ്ഞുംകൊണ്ട് വിത്ത് വിതയ്ക്കുന്നു
    ചിരിച്ചുംകൊണ്ട് കൊയ്യുന്നു

    മറുപടിഇല്ലാതാക്കൂ