ദൂരക്കാഴ്ചകളെ
മറയ്ക്കുന്ന
മൂടല്‍മഞ്ഞിലൂടെ ഞാന്‍
നിശബ്ദം നടന്നു പോയിക്കഴിയുമ്പോള്‍
താഴ്വാരങ്ങളെ
മഞ്ഞപ്പൂക്കള്‍ മൂടും
എന്‍റെ കവിതകള്‍
നിങ്ങളെ പൊതിയും
കടലുമാകാശവും
ഒത്തുചേരുമ്പോള്‍
ഇടയിലെത്തി നോക്കുന്ന
പച്ചപ്പുപോലെ
മഞ്ഞു മനസിനോട്
പറഞ്ഞമൃദുല
മര്‍മരങ്ങളത്രയും
വാടിവീഴാതെ നില്‍ക്കും
മരണമില്ലാതെ പൂക്കും
എങ്കില്‍ നല്ലകാര്യം
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ