വാക്കുകള്‍
ഏല്‍പിച്ച
ഉണങ്ങാത്ത മുറിവുകള്‍
എത്ര മനോഹരമായാണ്
വാക്കുകള്‍ കൊണ്ടുതന്നെ നീ
തുന്നിക്കെട്ടിയത്
നിശബ്ദതയാലു-
പേക്ഷിക്കപ്പെട്ടയെന്നെ നീ
എത്ര മൃദുലമായാണു
മൗനത്തില്‍
ചേര്‍ത്തു പിടിച്ചത്
ഞാനെന്നെയെന്നപോലെ തന്നെ
നീയുമെന്നെ
എത്ര ബഹുമാനപൂര്‍വ്വം
ഇടനെഞ്ചില്‍ ചേര്‍ത്തു വരച്ചു ..!!
ഭൂമിക്കു മുകളിലെ
അവസാന മഞ്ഞുതുള്ളിയും
ഭൂഹൃദയത്തിലെ
ലാവപ്രവാഹവും
ഒന്നിച്ചെന്നെ മൂടുന്നു
എന്നെ തേടി
സ്വപ്‌നങ്ങള്‍ വന്നില്ല
ഒരേയൊരു
ചിറകു മാത്രം വന്നു .
അത് നീയായിരുന്നു
മറ്റൊന്നു ഞാനും ..!!
ഒറ്റച്ചിറകുകൊണ്ടെന്തുചെയ്യും!
മറുപടിഇല്ലാതാക്കൂ