കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?
എഴുതപ്പെടും മുന്പ്
നീയേത് രൂപം പുതച്ചുവെന്ന് ?
ഞാന്‍ തീയൂതിയ
ശ്വാസത്തില്‍ വസിച്ചുവെന്നോ
വിളമ്പിയ കറികളിലുപ്പായിരുന്നുവോ
അരിവാളില്‍ മൂര്‍ച്ചയായ്
അക്ഷരങ്ങളിലെന്ന പോല്‍
കൈവെള്ളയോടൊന്നിച്ചിരുന്നുവെന്നോ ?
നീറുമീ ചിന്ത പോല്‍
അരകല്ലിലരഞ്ഞുവോ ?
തിരികല്ലില്‍ പൊടിഞ്ഞുവോ ?.
മണ്ണിന്റെ മാറില്‍
ഞാന്‍ നട്ട നാട്ടുമാവില്‍
വിരിഞ്ഞുവോ?
കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?
കണ്ണുപൊത്തിക്കളിച്ചുവെന്ന്?
ഏതു കാണാക്കോണിലിരുന്നുവെന്ന്?
എഴുതപ്പെടും മുന്പ്
നീയേത് രൂപം പുതച്ചുവെന്ന് ?
ഞാന്‍ തീയൂതിയ
ശ്വാസത്തില്‍ വസിച്ചുവെന്നോ
വിളമ്പിയ കറികളിലുപ്പായിരുന്നുവോ
അരിവാളില്‍ മൂര്‍ച്ചയായ്
അക്ഷരങ്ങളിലെന്ന പോല്‍
കൈവെള്ളയോടൊന്നിച്ചിരുന്നുവെന്നോ ?
നീറുമീ ചിന്ത പോല്‍
അരകല്ലിലരഞ്ഞുവോ ?
തിരികല്ലില്‍ പൊടിഞ്ഞുവോ ?.
മണ്ണിന്റെ മാറില്‍
ഞാന്‍ നട്ട നാട്ടുമാവില്‍
വിരിഞ്ഞുവോ?
കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?
കണ്ണുപൊത്തിക്കളിച്ചുവെന്ന്?
എങ്ങുനിന്നെങ്ങുനിന്നെങ്ങുനിന്ന്!!!!!!!
മറുപടിഇല്ലാതാക്കൂ