ചെതുമ്പലില്ലാ മത്സ്യങ്ങളെക്കുറിച്ചുള്ള
കടല്‍ചൊരുക്കും
പൂക്കാമാവുകളെപ്പറ്റിയുള്ള
ഭൂമൊഴിയും
മരണപത്രത്തില്‍ എഴുതിവച്ച്
ഏകാന്തനായി മഞ്ഞിലൂടെ
അയാള്‍ നടന്നു പോയി
മതമില്ലാത്ത മനുഷ്യരുടെ
മാറുതുളച്ച വെടിയുണ്ടകളില്‍
അയാളെഴുതിയ കവിതകള്‍
മാമ്പൂക്കളായി മടങ്ങി വന്നു .
പെണ്മയുടഞ്ഞ പെരുവഴികളില്‍
ശ്വാസനാളങ്ങള്‍ തകര്‍ന്ന്
പ്രവാചകവചനങ്ങള്‍
ചെതുമ്പല്‍ നിറഞ്ഞു വഴുതിയകന്നു
മരണപത്രം തുറന്നു വായിക്കപ്പെട്ടു
ഒരു നുള്ളു ശ്വാസവും
രണ്ടു തുള്ളി ചോരയും .
ഒരു കാല്പാടും മാത്രം ...!!
ആര് നടന്നുപോയി എന്ന് മനസ്സിലായില്ല. എന്തായാലും പോയവര്‍ പോകട്ടെ
മറുപടിഇല്ലാതാക്കൂകവി
മറുപടിഇല്ലാതാക്കൂ