ഭൂമിയിലിനിയും വിടരാത്ത
പൂവാണ് പ്രണയം
അകന്നു പോകുന്ന പെണ്‍കുട്ടി
കഥാകൃത്തിനോട്
അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു ,
എതിര്‍ദിശകളിലേക്ക്
നിര്‍ത്തിയിട്ടിരുന്ന രണ്ടു
തീവണ്ടികള്‍ക്കുള്ളിലിരുന്നു
പുറപ്പെടും മുന്പ്
അവള്‍ പ്രണയത്തെക്കുറിച്ച് പറയുന്നു .
അകന്നു പോകുന്തോറും
ആ പെണ്‍കുട്ടി പ്രണയത്തെക്കുറിച്ച്
പറഞ്ഞുകൊണ്ടേയിരിക്കുന്നു
കടത്തുകാരന്റെ ഏകാന്തതയെ
അകറ്റുന്ന പാട്ട് പോലെ
പുഴയൊഴുക്കു പോലെ മുറിയാതെ..!!
:)
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ