ഈ ജനാലയ്ക്കു കൊളുത്തില്ല
അരിച്ചെത്താന്‍ തണുപ്പില്ല
വീടിനു കതകില്ല
വന്നു പോകാനാളില്ല
തൊട്ടിലില്‍ കുഞ്ഞില്ല
പായയിലവളില്ല
നോവേല്‍ക്കാനമ്മയില്ല
അച്ഛന്‍ മടങ്ങിവന്നില്ല
മരച്ചോട്ടില്‍ തണലില്ല
നനയ്ക്കാന്‍ മഞ്ഞില്ല
ഞങ്ങള്‍ക്കു പേരില്ല
എനിക്കിരിക്കാനിടമില്ല
ദേശത്തൊരു വഴിയില്ല
തെരുവുകളില്‍ വിളക്കില്ല
വിളികേള്‍ക്കാനാരുമില്ല
ഒളിക്കാന്‍ ശ്മശാനഭൂമിയില്ല
ആഹാരത്തിനുപ്പില്ല
അത്താഴമുണ്ണാന്‍ കൈയില്ല
വിശപ്പിനു റൊട്ടി
മോഷ്ടിച്ചാല്‍
പോകാനെനിക്കു ജയിലില്ല
ഞാന്‍
ഭാഷ മരിച്ചവന്‍
രാജ്യമില്ലാത്തവന്‍
അജ്ഞാതൻ
അനാഥന്‍
അജാതന്‍..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ