2015 ഒക്‌ടോബർ 31, ശനിയാഴ്‌ച
2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
വീണ്ടും പിറക്കുവാന്‍
നീ വെള്ളിചിതറുന്ന
നദിയായി ഒഴുകുന്നു
വസന്തം വരാത്തയെന്‍
വേരില്‍ പതിക്കുന്നു .
പേരറിയാത്ത സുഗന്ധമായ്
പൂക്കുമ്പോഴെന്നില്‍
നീ തേന്‍തുള്ളികളായി
പുനര്‍ജ്ജനി നൂഴുന്നു
പൂമ്പാറ്റയാകുന്നു
തേന്‍ നുകര്‍ന്നെന്നില്‍
മധുരം പരക്കുന്നു
അകമേ പെരുക്കുന്ന
പ്രണയമൂറ്റി കൊളുത്തി നാം
സമാധി പുല്‍കുന്നു
പട്ടായ് പിറക്കുവാന്‍
2015 ഒക്‌ടോബർ 25, ഞായറാഴ്‌ച
മരിച്ചവരുടെ സുവിശേഷം
മരിച്ചവരുടെ സുവിശേഷം
വായിക്കാന്‍
ജീവനുള്ളവര്‍ക്കാവില്ല
അക്ഷരങ്ങള്‍ക്കു പകരം
മണല്‍ത്തരികളും ഉറുമ്പുകളും
ഈച്ചകള്‍ ഉറക്കെ സംസാരിക്കും
നിങ്ങള്‍ കേട്ടാലുമില്ലെങ്കിലും
കരിഞ്ഞ മണം കെടുത്താന്‍
ചന്ദനത്തിരികള്‍
ഊര്‍ദ്ധശ്വാസം വലിക്കും
അവര്‍ക്ക് നേരെ നോക്കരുത്
അവരെ തൊടരുത്
നിങ്ങളുടെ സുവിശേഷം പറഞ്ഞു
വീണ്ടുമവരെ പൊള്ളിക്കരുത്
മരിച്ചവരുടെ സുവിശേഷം
വായിക്കുമ്പോള്‍
അവര്‍ക്കടുത്തിരിക്കുന്നവരെപ്പോലെ
ജീവനുണ്ടായിരിക്കുകയേ അരുത്
2015 ഒക്‌ടോബർ 24, ശനിയാഴ്‌ച
പുകഞ്ഞു പാറുന്നു
2015 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച
2015 ഒക്‌ടോബർ 21, ബുധനാഴ്‌ച
തെറ്റിദ്ധാരണ
2015 ഒക്‌ടോബർ 10, ശനിയാഴ്‌ച
ലിപികളില്ലാത്ത ഭാഷ
താഴ്വരയിലാകെ പൊഴിഞ്ഞു കിടന്നു .
ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തി
ലിപികളില്ലാത്ത ഭാഷയുടെ
ഉച്ചാരണശുദ്ധിയില്‍
സന്ദേഹം അനുഭവപ്പെടാത്ത
ആടുകള്‍ കൂട്ടം തെറ്റാതെ
ആലയിലേക്കു നടന്നു .
ഒഴുകിവരും പോലെ
തിളക്കമാര്‍ന്നൊഴുകിയ കുഞ്ഞരുവി
മരത്തിന്റെ ചുവട്ടില്‍ എത്തിച്ചേര്‍ന്നതും
അത് അപ്പാടെ പൂത്തു നിറഞ്ഞു .
അരുവിയുടെ ഉറവിടമായ
ചിറകുകള്‍ നഷ്ടപ്പെട്ടുപോയ
ദൂതന്‍റെ രണ്ടു കണ്ണുകളിലേക്കവള്‍ .
സഹതാപത്തോടെ നോക്കി ചോദിച്ചു
ഈ മഞ്ഞയിലയെന്താണ് ഇത്ര നേരത്തേ മരിച്ചു പോയത് ?
ഇലയെ നോക്കി .
അതൊരു മഞ്ഞപൂമ്പാറ്റയായി
അവളുടെ കൈയിലിരുന്നു വിറച്ചു .
താഴ്വാരമാകെ
പൊഴിഞ്ഞ ഇലകള്‍ അപ്രത്യക്ഷമാകുകയും
മഞ്ഞ പൂമ്പാറ്റകള്‍ തുള്ളി നിറയുകയും ചെയ്തു .
മന്ദഹാസം പ്രതീക്ഷിച്ചു
അവള്‍ അയാളുടെ ചുണ്ടുകളിലേക്ക് നോക്കി .
ചിറകുകളെ വീണ്ടെടുക്കണമെന്ന്
ഓര്‍മിപ്പിച്ചു കൊണ്ട്
അയാള്‍ അവള്‍ക്കൊരു ചുംബനം നല്‍കി .
അന്നുമുതലിന്നോളം പൂക്കളും
ഇലകളും അരുവികളും
പൂമ്പാറ്റകളും ചുണ്ടുകളും
ചുംബനങ്ങളും ചേര്‍ന്ന്
അവളുടെ ഭാഷയ്ക്കു
ലിപി നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു
അവളോ , ഭാഷാസ്വരങ്ങളില്‍
ചിറകു തുന്നി ദൂതനൊപ്പം
പറന്നു കൊണ്ടേയിരിക്കുന്നു
ചെറിയ വിളക്കുകള്‍
2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച
ഭാഷാനിഘണ്ടു
കടലില്‍ നിന്ന്
എഴുന്നേറ്റു നിന്നു,
2015 ഒക്‌ടോബർ 4, ഞായറാഴ്‌ച
ഒരു രാത്രി
പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.
മറവിയുടെ വാര്‍ഡുകള്‍
2015 ഒക്‌ടോബർ 3, ശനിയാഴ്‌ച
ഒരു രാത്രി
പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു
എന്നിലെ പ്രാര്‍ത്ഥനകള്‍
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
അവയ്ക്കൊരിക്കല്‍
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
.ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
വായിച്ചു തീര്‍ത്ത
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.
2015 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
ആരാവാം
കാല്‍ തെറ്റി വീണ കവിതകള്‍
ചവിട്ടുന്നു കരളില്‍
മുട്ടി വിളിക്കുന്നു
തട്ടിയുണര്‍ത്തുന്നു ..
ശൈലശ്രുംന്ഗങ്ങളില്‍
ഉഷ്ണം വിതയ്ക്കുന്നു
ഉരുകി പരക്കുന്നു
പുഴകളായി..
വരികളില്‍ ഉതിരുന്ന
ജലകണങ്ങള്‍
വാസ്തവം ചൊല്ലുന്നു
ഒരു നേര്‍ത്ത മൌനത്തില്‍
ഇടവേളയില്‍
കാല്‍ തട്ടി വീണ കവിതകളെ ..
പുസ്തക ത്താളില്‍ ഉറങ്ങാന്‍
മടിച്ചെന്റെ മാനസ താരില്‍
മയങ്ങുന്നു നിശ്ചയം
തൂലികകളോട്
തിരികെ മടങ്ങാറില്ല തൂവുന്ന മഴ
തേന്‍കണമായി പൂവിന്നുള്ളിലും ..
പുണ്യ തീര്‍ഥമായി പമ്പാനദിയിലും
പുനര്‍ജജനി നേടുന്നു പ്രതലാനുസൃതം
അതിജീവന ,ആത്മ താപത്തിന്റെ
ബാഷ്പ കണങ്ങള്‍ ഘനീഭവിച്ച്
കരിമുകിലുകളിലുറങ്ങുന്നല്ലോ ..
തൂവലുകളായ് പോഴിയണം
മഷി മഴ നനഞ്ഞു,കുളിര്‍ന്നു
മൃദുലമായ് തീരട്ടെ മാനസങ്ങള്‍