യാത്രകളിലെന്നും
ഒരാള്‍ക്കൊപ്പം
രണ്ടുപേരുടെയദ്ര്യശ്യസാന്നിധ്യമ ുണ്ട് ;
ഇന്നലെകളിലെ നീ
ഇന്നിന്റെ ഞാന്‍
നാളെയുടെ അവള്‍ .
കഴിഞ്ഞതെല്ലാം
മറന്നു തിരികെ
വരുന്നത്
നീയാവില്ല;
ഞാനായിരിക്കും .
പിന്നിലേക്കു തിരിഞ്ഞ്
കടന്നുപോന്ന വഴികളെ നോക്കി
അത്ഭുതം കൂറുന്ന ഞാന്‍
നിങ്ങള്‍ക്കരികിലെത്തുക
ഞാനായിരിക്കില്ല ;
അവളായിരിക്കും
എനിക്ക് കൂടിയും
അപരിചിത .
അവളെ ജലനക്ഷത്രമെന്നു
വിളിക്കാം .
ജലത്തില്‍ നക്ഷത്രമില്ല;
നക്ഷത്രങ്ങളില്‍ ജലവുമില്ല
അവളില്‍ ഞാനുമില്ല ;
എന്നിലവളുമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ