ഇന്നലെകളുടെ
പൊഴിഞ്ഞയിതള്‍പ്പാടില്‍ ..
ചൊടികളും മനസും
വിറകൊള്ളുന്നത് വരെ ,
തോരാതെ പെയ്ത മഴ
ചോരാതെ നനഞ്ഞെടുത്തു .
വിറകൊള്ളുന്നത് വരെ ,
തോരാതെ പെയ്ത മഴ
ചോരാതെ നനഞ്ഞെടുത്തു .
കൈത്തണ്ടകളും
കണങ്കാലുകളും
കറുത്ത നിറമാകും വരെ
ഹൃദയപൂര്‍വ്വം
വെയിലിനെയാശ്ലേഷിച്ചു .
കണങ്കാലുകളും
കറുത്ത നിറമാകും വരെ
ഹൃദയപൂര്‍വ്വം
വെയിലിനെയാശ്ലേഷിച്ചു .
ഹൃദയം കല്ലായി മാറും വരെ
ഒറ്റപ്പെടലിന്റെ വിശപ്പുണ്ടു .
കണ്ണുകളും കാഴ്ചയും
തെളിയും വരെ കണ്ണീരുരുക്കി .
ഒറ്റപ്പെടലിന്റെ വിശപ്പുണ്ടു .
കണ്ണുകളും കാഴ്ചയും
തെളിയും വരെ കണ്ണീരുരുക്കി .
നാളെകളെന്‍റെതാവില്ലെന്നറിയാതെ
ഓരോ തവിയിലും
നിശബ്ദവും ആര്‍ദ്രവുമായ
സ്നേഹത്തിന്‍റെ
അവസാന തരികളും
വിളമ്പി നല്‍കി ..
ഓരോ തവിയിലും
നിശബ്ദവും ആര്‍ദ്രവുമായ
സ്നേഹത്തിന്‍റെ
അവസാന തരികളും
വിളമ്പി നല്‍കി ..
നഷ്ടബോധം തീണ്ടാതെ
യാത്രയായി .
യാത്രയായി .
ഇപ്പോളെന്നെ
ചുറ്റിപ്പിണയുന്നയേകാന്തതയെ
അതിഗാഡം പ്രണയിക്കുന്നു ഞാന്‍
മൌനത്താലത്തിനെ നനയ്ക്കുന്നു ..
ശൂന്യതയാല്‍ നിറയ്ക്കുന്നു..
വായനയില്‍ ചുളിവു നിവര്‍ത്തുന്നു
ചുറ്റിപ്പിണയുന്നയേകാന്തതയെ
അതിഗാഡം പ്രണയിക്കുന്നു ഞാന്‍
മൌനത്താലത്തിനെ നനയ്ക്കുന്നു ..
ശൂന്യതയാല്‍ നിറയ്ക്കുന്നു..
വായനയില്‍ ചുളിവു നിവര്‍ത്തുന്നു
നഷ്ടബോധം തീണ്ടാതെ യാത്രയാകുവാനായി
ശക്തവും സാന്ദ്രവുമായ
അക്ഷരങ്ങളുടെ അവസാന ശ്വാസവും
കുറിച്ചെടുത്ത് എന്നെയടയാളപ്പെടുത്തുന്നു...
ശക്തവും സാന്ദ്രവുമായ
അക്ഷരങ്ങളുടെ അവസാന ശ്വാസവും
കുറിച്ചെടുത്ത് എന്നെയടയാളപ്പെടുത്തുന്നു...
നാളെകളിങ്ങനാവില്ലന്നറിഞ്ഞു കൊണ്ട് .....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ