മരിച്ചു പോകുമെന്നുറപ്പില്ലാത്ത
രണ്ടു കണ്ണുകള്‍
കാഴ്ചകളോടൊപ്പം
ഞാനുപേക്ഷിച്ചു പോകും
തിളക്കത്തിലായിരം
കഥകള്‍ ഒളിപ്പിച്ചവ
നിങ്ങളോടു പുഞ്ചിരിക്കും
ഒരു പൂവിനുള്ളിലൂടെ
തേനിലെത്തുന്ന വഴി പോലെ
അതിന്‍റെ രശ്മികളിലൂടെ
ആര്‍ക്കുമൊരു പുതിയ ലോകത്തെത്താം
എങ്കിലുമവ ഇടവഴിയില്‍
കാഴ്ച നഷ്‌ടമായ
ഒരു പെണ്‍കുട്ടിക്കേ നല്‍കാവൂ
അവള്‍ക്കു മാത്രമേ
എന്‍റെ കണ്ണുകളെ
കരയാതെ സൂക്ഷിക്കാനാവൂ ,
എന്തിനെയും ചിരിച്ചു തോല്പിക്കാന്‍ കഴിയൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ