ജനക മഹാരാജാവിന്റെ ഏകപുത്രിയും സീതയുടെ സഹോദരിയുമായ ഊർമ്മിള ,ലക്ഷ്മണന്റെ വനവാസയാത്രയ്ക്കു ശേഷം അന്ത :പുരത്തിൽ ഏകാകിയായിരുന്നു. നല്ലൊരു ചിത്രകാരിയായിരുന്ന ഊർമ്മിള ഒരിക്കൽ നീണ്ട നീലവാലും വലിയ ചിറകുകളും തലയിൽ ചെമന്ന പൂവുമുള്ള ഒരു പക്ഷിയെ വരച്ചു. ലക്ഷ്മണന്റെ ആവശ്യപ്രകാരം ഒരിക്കലും കരയാതിരുന്ന ഊർമ്മിളയുടെ ദ്ര്യുഷ്ടികളുടെ തീക്ഷ്ണതയിൽ അതിനു ജീവൻ വച്ചു. തനിക്കൊരു പേരു നൽകണം എന്നു ആ പക്ഷി ഊർമ്മിളയോടു ആവശ്യപ്പെട്ടു.തന്റെ നിർജ്ജീവ നിമിഷങ്ങളിൽ നിന്ന് ജീവൻ പ്രാപിച്ചതിനാൽ ജീവശാഖി എന്നു ഊർമ്മിള അതിനെ വിളിച്ചു.ഒഴിവു സമയങ്ങളിൽ ജീവശാഖി ഊർമ്മിളയോടു സംവദിക്കുകയും കഥകൾ പറയുകയും ചെയ്തിരുന്നു .ത്രികാല ഞ്ജാനവും എല്ലാ ഭാഷാപരിഞ്ജാനവും ഉണ്ടായിരുന്ന ആ പക്ഷി ഊർമ്മിളയുടെ സഖിയായി മാറി.ജീവശാഖി പറഞ്ഞ കഥകൾ സാരാംശം ഉള്ളവയായിരുന്നു .അവ ജീവശാഖി പറഞ്ഞ കഥകൾ എന്നറിയപ്പെട്ടു.
ലക്ഷ്മണന്‍റെ നിര്‍ദ്ദേശപ്രകാരം കരയാതെ അവരെ യാത്രയാക്കിയ ഊര്‍മിള ചിരിക്കുന്നതും അപൂര്‍വ്വം ആയിരുന്നു, അവരുടെ വിഷാദം അകറ്റാനായി ജീവശാഖി ഒരു കഥ പറഞ്ഞു;
ജീവശാഖി പറഞ്ഞ കഥകള്‍ -1
...................................................
ഒരിക്കല്‍ ഒരു അറബിക്കുതിര മണലാരണ്യത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. വേഗത്തില്‍ ഓടാന്‍ ശ്രമിച്ച അതിന്‍റെ കാലുകള്‍ മണലില്‍ ആഴ്ന്നു പോയ്ക്കൊണ്ടിരുന്നു .
...................................................
ഒരിക്കല്‍ ഒരു അറബിക്കുതിര മണലാരണ്യത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. വേഗത്തില്‍ ഓടാന്‍ ശ്രമിച്ച അതിന്‍റെ കാലുകള്‍ മണലില്‍ ആഴ്ന്നു പോയ്ക്കൊണ്ടിരുന്നു .
വളരെ വേഗത്തില്‍ പുളഞ്ഞു സഞ്ചരിക്കുന്ന ഒരു സര്‍പ്പം കുതിരയുടെ കണ്ണില്‍പെട്ടു.
കാലുകള്‍ ഇല്ലാതിരുന്നിട്ടും ഇത്ര വേഗം സഞ്ചരിക്കാന്‍ എങ്ങനെകഴിയുന്നുവെന്ന് കുതിര സര്‍പ്പത്തോട് ചോദിച്ചു.
കാലുകള്‍ ഇല്ലാതിരുന്നിട്ടും ഇത്ര വേഗം സഞ്ചരിക്കാന്‍ എങ്ങനെകഴിയുന്നുവെന്ന് കുതിര സര്‍പ്പത്തോട് ചോദിച്ചു.
മണലാകെ ചുട്ടുപഴുത്തിരിക്കുകയാണ് ,ഈ വേഗത്തില്‍ സഞ്ചരിച്ചില്ലെങ്കില്‍ ഞാന്‍ വെന്തു മരിച്ചുപോകും എന്നായിരുന്നു സര്‍പ്പത്തിന്റെ മറുപടി.
ജീവശാഖി ഊര്‍മിളയോട് നമ്മുടെ അതേ സ്ഥിതിയിലൂടെയാണു മറ്റുള്ളവരും കടന്നു പോകുന്നത് എന്ന് കരുതരുത് എന്ന് പറഞ്ഞു , വിളഞ്ഞുനില്‍ക്കുന്ന ഒരു ഗോതമ്പുപാടം വരയ്ക്കാന്‍ അവശ്യപ്പെടുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ