തെരുവിലുറങ്ങുന്നവര്‍ക്ക്
ശരീരം ഒരധികബാദ്ധ്യതയാണ്
സ്വപ്നങ്ങളില്ലാത്തവര്‍ക്ക്
ജീവിതവും ....
കലങ്ങിക്കിടക്കുന്ന
ഓര്‍മകളൊഴുകിത്തുടങ്ങിയ
അതേ നിമിഷം തന്നെ
തെളിഞ്ഞു നിന്ന മെഴുതിരിയുടെ
നാളത്തില്‍ അവള്‍
വെന്തുമരിക്കുകയും
മേശമേലിരുന്ന
ഒരു ഗ്ലാസ് വെള്ളത്തില്‍
മുങ്ങിച്ചാവുകയും ചെയ്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ